കഥ അറിയാമോ തത്തമ്മേ
വിഷവൃക്ഷം
Kadha Ariyaamo Thathamme (Visha Vruksham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍എല്‍ പി ആര്‍ വര്‍മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:05.

കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ..
കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ..
സീതയേം കൊണ്ടു രാവണന്‍ പോയ കഥ അറിയാമോ...
കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ...

വര്‍ണ്ണപ്പകിട്ടാര്‍ന്നെങ്ങോ നിന്നൊരു സ്വര്‍ണ്ണമൃഗം വന്നു.. (2)
പാവം സീതയ്ക്കതിനെ കണ്ടപ്പം പാരം കൊതി വന്നു...

കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ...

മാനല്ല പൊന്നേ മായാവിയാണേ രാമാനുര ചെയ്തു.. (2)
ശ്രീരാമന്‍ ഉര ചെയ്തു..
എന്നാലും പൊന്മാന്‍ എന്നായി സീത കണ്ണീര്‍മഴ പെയ്തു...

കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ...

ചാരനായ് വന്ന മാരീചനെന്ന മാനിന്റെ പിന്നാലെ (2)
രാമന്‍ നടന്നു രാവണന്‍ വന്നു പാവത്തിനെ പോലെ...

കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ...

പിന്നാലെ ബഹുദൂരം ചെന്നിട്ടും പൊന്മാനെ കണ്ടില്ലാ.. (2)
കണ്ണു തെളിഞ്ഞു മടങ്ങി വന്നപ്പം പെണ്ണിനെ കണ്ടില്ലാ... (2)
ആ... ആ... ആ... ആ...

കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ..
സീതയേം കൊണ്ടു രാവണന്‍ പോയ കഥ അറിയാമോ..
കഥ അറിയാമോ തത്തമ്മേ.. കഥ അറിയാമോ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts