കാട്ടരുവിയും കടലും
പ്രേതലോകം
Kaattaruviyum Kadalum (Prethalokam)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജയ വിജയ
ഗാനരചനഎന്‍ എന്‍ പിള്ള
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:05.

കാട്ടരുവിയും കടലും കൈ നീട്ടി നീട്ടി പുണരും
പൂനിലാവും നിഴലും പൂഴിമണലില്‍ തഴുകും
പൂഞ്ചോല പുളകം കൊള്ളും...
കാട്ടരുവിയും കടലും...

കാലവാത പൈതല്‍ പാടിയ കാവ്യനാടകഗാനം...
തൂവസന്ത പുലരി പൂത്തൊരു പ്രേമ സൂനമരന്ദം
മൂളുവാനും നുകരുവാനും നീ കൊതിക്കും നേരം..
നീ കൊതിക്കും നേരം....

കാട്ടരുവിയും കടലും....

ഇന്ദ്രനീല പന്തലിട്ടൊരു മണ്ഡപത്തിന്‍ ചാരേ
സാന്ധ്യ താരക തിരി കൊളുത്തി അന്തിവാനില്‍ മേലേ
പൂത്തിലഞ്ഞി താലി ചാര്‍ത്താന്‍ കാത്തിരിക്കുവതാരേ..
കാത്തിരിക്കുവതാരേ...
(കാട്ടരുവിയും... )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts