സുബര്‍ക്കത്തില്
പ്രേതലോകം
Subarkkathilu (Prethalokam)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജയ വിജയ
ഗാനരചനഎന്‍ എന്‍ പിള്ള
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:05.

സുബര്‍ക്കത്തില് മലുക്കെന്തര് ബയിക്കും ബാപ്പാ
ബിരിയാണീം ശര്ബത്തും ബയിക്കും മോനേ... (സുബര്‍ക്കത്തില്... )
ദുനിയാവില് ഞമ്മളെങ്ങനെ കയിയും ബാപ്പാ..
പയങ്കഞ്ഞി കൊതിച്ചിങ്ങനെ കയിയും മോനേ...
(സുബര്‍ക്കത്തില്... )

സുബറെങ്ങനെ ഒറങ്ങും ബാപ്പാ...
സുബര്‍ക്കത്തീലവരെങ്ങനെ ഒറങ്ങും ബാപ്പാ
വിരിച്ചിട്ട മണിമെത്തേല്‍ മയങ്ങും മോനേ...
ദുനിയാവില് നമുക്കൊന്ന് സുഖിക്കാം ബാപ്പാ...
കടത്തിണ്ണേലിരുന്നിങ്ങനെ ബലിക്കാം ബീഡി... (ദുനിയാവില്.. )

സുബര്‍ക്കത്തില് മലുക്കെന്തര് ബയിക്കും ബാപ്പാ
ബിരിയാണീം ശര്ബത്തും ബയിക്കും മോനേ...

സുബര്‍ക്കത്തിലൊളിച്ചൊന്നു കടക്കാം ബാപ്പാ....
സുബര്‍ക്കത്തീലൊളിച്ചൊന്നു കടക്കാം ബാപ്പാ...
പടച്ചോനോടീ വിസേസം പറയാം ബാപ്പാ..
സുബര്‍ക്കത്തിന്‍ പുറംതാക്കോല്‍ പണമാ മോനേ പിന്നെ
പടച്ചോനേ പുടി കിട്ടാന്‍ പണിയാ മോനേ... (സുബര്‍ക്കത്തിന്‍.. )

സുബര്‍ക്കത്തില് മലുക്കെന്തര് ബയിക്കും ബാപ്പാ
ബിരിയാണീം ശര്ബത്തും ബയിക്കും മോനേ...
ബിരിയാണീം ശര്ബത്തും ബയിക്കും മോനേ....


-------------------------------------------------------------------



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts