കണ്ണൊന്നു പൂട്ടിയില്ല
മനുഷ്യന്‍
Kannonnu Poottiyilla (Manushyan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 21 2022 20:12:30.
 കണ്ണൊന്നു പൂട്ടിയില്ല കഴിഞ്ഞ രാത്രിയില്‍...
കിലുകിലെ കിലുകിലെ ചിരിച്ചില്ലാ...
കിരുകിരെ കിളിവാതില്‍ തുറന്നില്ലാ... (കിലുകിലെ... )
കള്ളനവന്‍ വന്നില്ല.. കഥ പറഞ്ഞിരുന്നില്ല
കണ്ണൊന്നു പൂട്ടിയില്ല കഴിഞ്ഞ രാത്രിയില്‍.... (കള്ളനവന്‍... )

വെണ്ണനെയ് കിണ്ണവുമായ് വെണ്ണിലാവലയുന്ന
കണ്ണാടിക്കുളങ്ങരെ ഞാനിരുന്നു.. (വെണ്ണ...)
മാനത്തുങ്കാവിലുള്ള മാമാങ്കം കണ്ടു വന്ന
മഞ്ചാടിപ്പൈങ്കിളികള്‍ കളി പറഞ്ഞു... (മാന.. )

കിലുകിലെ കിലുകിലെ ചിരിച്ചില്ലാ...
കിരുകിരെ കിളിവാതില്‍ തുറന്നില്ലാ...
കള്ളനവന്‍ വന്നില്ല.. കഥ പറഞ്ഞിരുന്നില്ല
കണ്ണൊന്നു പൂട്ടിയില്ല കഴിഞ്ഞ രാത്രിയില്‍....

അല്ലിപ്പൂമാല കെട്ടി ആകാശക്കോട്ട കെട്ടി
അതിലെന്റെ പൊന്‍കിനാക്കള്‍ തംബുരു മീട്ടി.. (അല്ലിപ്പൂമാല.. )
അണിമുത്തു ചിലങ്കകള്‍ കിലുങ്ങീ.. എന്റെ
മണിമയ മനോരഥമൊരുങ്ങീ... (അണിമുത്തു.. )

കള്ളനവന്‍ വന്നില്ല.. കഥ പറഞ്ഞിരുന്നില്ല..
കണ്ണൊന്നു പൂട്ടിയില്ല കഴിഞ്ഞ രാത്രിയില്‍...
കണ്ണൊന്നു പൂട്ടിയില്ല കഴിഞ്ഞ രാത്രിയില്‍....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts