ഓടക്കുഴൽ
നിറമാല
Odakuzhal (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍സുജാത മോഹൻ
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:43:30.
 
ഓടക്കുഴലുമൂതി ഓടി നീ വന്നു കണ്ണാ
കോടക്കാര്‍വര്‍ണ്ണാ - കണ്ണാ
കോടക്കാര്‍വര്‍ണ്ണാ
(ഓടക്കുലുമൂതി )
കാതില്‍ കരളില്‍ (2)
ഹരികാംബോജി ഗീതിയില്‍
ഉറക്കീടുവാന്‍ - എന്നെ
ഉറക്കീടുവാന്‍
രാധാരമണാ രാധാമാധവാ
രാഗിണിരാധാഹൃദയേശാ

(ഓടക്കുലുമൂതി )

പത്മപാദങ്ങളില്‍ കാഞ്ചനനൂപുര -
മുഗ്ദ്ധസംഗീതശ്രുതി മീട്ടി
(പത്മ )
ആടിവന്നു കൃഷ്ണാ (2)
രാധയ്ക്കു കൂന്തലില്‍ ചൂടുവാന്‍ പിച്ചകമാലയുമായി
രാധാരമണാ രാധാമാധവാ
രാഗിണിരാധാഹൃദയേശാ

(ഓടക്കുലുമൂതി )

ഈരേഴുലോകവും വാണരുളീടുന്ന
കാരുണ്യവാരിധിയായ ഹരി
(ഈരേ )
മുരളീധരാ കൃഷ്ണാ
മാധവാ നിന്‍ കൃപാരാഗസുധാമയ
മാലയത്തിന്‍ കുറി ചാര്‍ത്തിടുവാന്‍
രാധാരമണാ രാധാമാധവാ
രാഗിണിരാധാഹൃദയേശാ

(ഓടക്കുലുമൂതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts