വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ബി ചന്ദ്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:12.
ഞാനറിയാതെ തുറന്നു നീയെൻ മാനസമണിയറ വാതിൽ അന്നാ പാതിരാവിൽ (ഞാനറിയാതെ...) കനകദീപിക കൈകളിലേന്തി കടന്നു വന്നൂ നീ ഉൾക്കുളിർ പകർന്നു തന്നു നീ മൃദുലതന്ത്രികൾ തഴുകിയതാരീ യാത്മ വീണയിൽ അന്നെൻ ആത്മവീണയിൽ (ഞാനറിയാതെ...) കരളിൻ കൈത്തിരി നിൻ മലരടികളിൽ ഉഴിഞ്ഞിരുന്നു ഞാൻ ഉൾക്കുളിരണിഞ്ഞിരുന്നു ഞാൻ മധുരദർശന മറയരുതേ നീ കാത്തിരിപ്പൂ ഞാൻ നിന്നെ കാത്തിരിപ്പൂ ഞാൻ (ഞാനറിയാതെ...) | |