പാവനം ശ്രീപദം
ശ്രീലകം
Paavanam Sreepadham (Sreelakham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.
 
പാവനം ശ്രീപദം മണിനൂപുര ബന്ധിതമാം പാദം (2)
പാവനം ശ്രീപദം ഹരിശങ്കരപൂജിതമാം പാദം
മംഗളശീലേ ലളിതേ മഞ്ജുകപോലെ മഹിതേ
ചരണം ദിനവും കണികാണാകണേ
തുണയായീടണേ വരമേകീടേണ
(പാവനം ശ്രീപദം ....)

നീലനീൾമിഴികളാർദ്രമായി കാവശേരി ജനനീ (2)
തിരുകടാക്ഷശരമേകി ശാന്തയായ് ചിരി തൂകി
സദയം തരുമോ ശുഭദർശനഭാഗ്യം
(പാവനം ശ്രീപദം ....)

താരഹാരമണിമാറിടങ്ങൾ സാമഗീതമരുളി (2)
സാഹിതീ വരമേകി സ്നേഹലോല വിളയാടി
സദയം തരുമോ ഒരു സ്പർശനഭാഗ്യം
(പാവനം ശ്രീപദം ....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts