ഉദയസൂര്യ
ശ്രീലകം
Udayasoorya (Sreelakham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.
 
ഉദയസൂര്യ മയൂഖമോ പദ നഖനിലാവൊളിയോ
പരമപാവന ശ്രീലകം കതിരണിയും അലർവാടം
കരളിനടവിയിൽ അമൃതകിരണം പകരുമൊരു നോട്ടം
ആ വിലോല വിലോചനത്താൽ കാവശ്ശേരിയമ്മേ തരൂ
(ഉദയസൂര്യ മയൂഖമോ....)

കാളമേഘ സുകേശിനീ വിളയാടുമാർദ്ര മനസ്വിനി
കാവശേരി നിറഞ്ഞു നില്പൂ നീ (2)
മുടി വളർന്നൊരു വനമിതിൽ നിനക്കായ് നിനാദം കീർത്തനം
കേട്ടു കേട്ടു രസിച്ചു വാണിടുന്നു സർവേശ്വരീ
നീയാണറിവിൻ നിലയം നീയാണുലകിൽ നിറയും കിരണം
നീയാണുയിരിൻ വിലയം നീയാണലിവിൻ പരമം സവിധം (2)

മൂന്നു ദേശനിവാസികൾ കൂട്ടായ് എഴുതുമൊരുത്സവം
ഊരു ചുറ്റി നടന്നു കാണ്മൂ നീ (2)
നിൻ കരാംഗുലി തൊട്ടകന്നു എന്റെ സങ്കടമൊക്കെയും
താണു കേണു തൊഴുതു നിന്നിടുന്നു സർവേശ്വരി
നീയാണറിവിൻ നിലയം നീയാണുലകിൽ നിറയും കിരണം
നീയാണുയിരിൻ വിലയം നീയാണലിവിൻ പരമം സവിധം (2)
(ഉദയസൂര്യ മയൂഖമോ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts