തൃപ്പുറ്റ തമ്പുരാട്ടീ
തൃത്താളം
Thripputta Thamburatti (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ ,മനോജ്‌ കൃഷ്ണന്‍
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2012 07:08:07.
 
തൃപ്പുറ്റത്തമ്പുരാട്ടീടേ വേലവരവാണേ
വേലയ്ക്കു് പോകുമ്പം എന്തെല്ലാം കാണാം
(തൃപ്പുറ്റത്തമ്പുരാട്ടീടേ )
തിറയാട്ടം കാണാം
ഭൂതന്‍കളി കാണാം
പൂക്കാവടി ചന്തത്തില്‍ കാണാം
കരിവേല കാണാം
ആനകളെ കാണാം
ഇണക്കാളവേലയും കാണാം
അസ്തമസ്സൂര്യന്റെ പ്രകാശം
ആനകള്‍ അണിയും നെറ്റിപ്പട്ടം
കന്നില്‍ വീണ വിരാജിപ്പൊന്നില്‍
ബലമൊഴിയുന്ന മനോഹര ദൃശ്യം
(അസ്തമ )

(തൃപ്പുറ്റത്തമ്പുരാട്ടീടേ )

തൃപ്പുറ്റത്തമ്പുരാട്ടീടേ വേലവരവാണേ
അമ്മയ്ക്കു് മുമ്പിലേ വേലകളെത്രയുണ്ടേ
(തൃപ്പുറ്റത്തമ്പുരാട്ടീടേ )
മേല്‍മുറി വേല
കീഴ്മുറിയും പണ്ടു്
വേലകളങ്ങനെ രണ്ടു്
കുംഭമാസത്തിലെ താലപ്പൊലി നാളില്‍
വേലകളിപ്പോളാറുണ്ടു്

(അസ്തമ ) (2)
(തൃപ്പുറ്റത്തമ്പുരാട്ടീടേ )

തൃപ്പുറ്റത്തമ്പുരാട്ടീടേ വേലവരവാണേ
ഏതെല്ലാമേതെല്ലാം വേലകളുണ്ടേ
(തൃപ്പുറ്റത്തമ്പുരാട്ടീടേ )
നെടുമ്പറമ്പുണ്ടേ
പാലകുളങ്ങരയും
തെക്കുമ്മുറി പുറയംകുളങ്ങരയും
വടക്കുമ്മുറിയുണ്ടേ
പടിഞ്ഞാറ്റുമ്മുറിയും
തൃപ്പാറ്റുകണ്ടത്തില്‍ ചേരുന്നു

(അസ്തമ ) (2)
(തൃപ്പുറ്റത്തമ്പുരാട്ടീടേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts