ആട്ടിടും അമ്മേ
ലളിതാമൃതം
Aattidum Amme (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.
 
ആറ്റിടും അമ്മേ അഴലാറ്റിടും അമ്മേ
ആദിസ്വരൂപിയാം ശ്രീയെഴും അമ്മേ
ആധിയും വ്യാധിയും നീക്കി മാലോകർക്ക്
ആനന്ദ നിർവൃതി ഏകുമമ്മേ
ആകാശരൂപിണിയാകുമമ്മേ
(ആറ്റിടുമമ്മേ......)

ശരണം ലക്ഷ്മീ ശരണം ദുർഗ്ഗേ
ശരണം ദേവീ തവചരണം
ആമയമൊഴിയാൻ ആരാധിക്കും
എന്നും അമ്മ തൻ പദകമലം
(ശരണം....)

കുംഭമാസം പുടവ ഞൊറിഞ്ഞു
പൂരം നാളിൻ പുണ്യമറിഞ്ഞു (2)
കതിരവൻ മെല്ലെ മിഴി തുറക്കുമ്പോൾ (2)
അമ്മയ്ക്കൊരായിരം പൊങ്കാല
പതിനായിരം മനസ്സിൻ പൂമാല
(ആറ്റിടുമമ്മേ......)

കൽ വിളക്കിൻ നാളമുയർന്നു
കൽമഷങ്ങൾ നീറിയെരിഞ്ഞു (2)
ചന്ദ്രബിംബം ഒളി ചിതറുമ്പോൾ (2)
അമ്മയ്ക്കായേകുന്നു ദീപാരതി എന്നും
ഉച്ചത്തിലേകുന്നു മന്ത്രാരതി
(ആറ്റിടുമമ്മേ......)

ശരണം ലക്ഷ്മീ ശരണം ദുർഗ്ഗേ
ശരണം ദേവീ തവചരണം
ആമയമൊഴിയാൻ ആരാധിക്കും
എന്നും അമ്മ തൻ പദകമലം
(ശരണം....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts