കവരവിളക്കിന്റെ
ലളിതാമൃതം
Kavaravilakinte (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍സുജാത മോഹൻ
രാഗംനാഗസ്വരാവലി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.
 
കവരവിളക്കിന്റെ പൊന്മണിനാളത്തിൽ
കോടി സൂര്യപ്രഭ തൂകുമമ്മേ
സത്യസനാതന കേദാരമേ
ദേവീ നിത്യതയെന്നും നീ ഏകീടണേ
(കവരവിളക്കിന്റെ....)

ഉദയത്തിൻ സൗവർണ്ണ കിരണങ്ങൾ തൂകവേ
അലങ്കാര ഭൂഷിതയാകുന്നു ദേവി (2)
എത്ര കണ്ടാലും മതി വരില്ലെപ്പൊഴും
ആരൂഢമാകുമാ ദിവ്യരൂപം (2)
(കവരവിളക്കിന്റെ....)

കുങ്കുമപ്പട്ടിട്ടുദിക്കുന്ന സന്ധ്യയിൽ
ദേവിക്കു തിരുനാമ കീർത്തനപൂജയും (2)
കാലാതിവർത്തിയാം അമ്മ തൻ നാമങ്ങൾ
കാലാന്തരേ ഭൂവിൽ ശമിപ്പതുണ്ടോ
(കവരവിളക്കിന്റെ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts