ഈശ്വരം കാലടീശ്വരം
സൂര്യകാലടീശ്വരം
Eeshwaram Kaaladeeshwaram (Suryakaladeesswaram)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍ദിവ്യ ബി നായർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2018 16:30:25.
 ഈശ്വരം കാലടീശ്വരം
സൂര്യകാലടീശ്വരം നമാമ്യഹം
നിരന്തരം വരം തരും അനവദ്യമായ-
തേജസ്സിന്റെ നിരുപമസാഗരം
സാഗരം മഹാസാഗരം

യുഗയുഗാന്തര സുകൃതത്തിന്‍ പുഴ-
യൊഴുകിവരും തീരം പാവനം
പരിപാവനം
ഋതുകന്യകമാര്‍ സുരലാവണ്യക്കതിരുകള്‍
പൊഴിയും നേരം മോഹനം
മനോമോഹനം
മന്ത്രമുണര്‍ന്നൊരു പുലരിയിലര്‍ക്കവിളക്കു തെളിച്ചൊരു-
തന്ത്രി ഭജിച്ചു നടത്തി വിനായക ഹോമം
ശ്രീ മഹാഗണപതിഹോമം

തപസ്സമാര്‍ജ്ജിത ജ്യോതിസ്സിന്‍ പൊരുള്‍
തഴുകിവരും കാലം സുന്ദരം
ശിവസുന്ദരം
ഉഷസ്സന്ധ്യകളില്‍ *തിരുവോങ്കാരപ്പിറവികള്‍
തെളിയും രൂപം കാണണം
കണികാണണം
വിശ്വവിളക്കുതെളിഞ്ഞതുപോലെഴുമീശ്വരകാന്തി പരന്നൊരു-
വശ്യമനോഹര പുണ്യഗണേശ്വരഹോമം
ശ്രീ മഹാഗണപതിഹോമം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts