കലിയുഗ പൊയ്കയിൽ
ശരണമഞ്ജരി
Kaliyuga Poykaiyil (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:54:20.
കലിയുഗ പൊയ്കയില്‍ കല്‍പ്പങ്ങള്‍ വിടര്‍ത്തിയ
കരിനീലത്താമര ശബരിമല
അതിനുടെ അല്ലിയില്‍ ചിന്താമണിയുടെ
ചിന്മുദ്ര തെളിയുന്നൂ....
സ്വാമിയുടെ ചിദ്രൂപം പുലരുന്നൂ....

ഇഷ്ടസുഖംകര ദുഷ്ടഭയങ്കര
രത്നവരാസന ഭഗവന്‍...
പഞ്ചാദ്രീശ്വരന്‍ അവിടുന്നല്ലോ
പഞ്ചേന്ദ്രിയങ്ങള്‍ക്കധിപന്‍
ഈ പഞ്ചഭൂതങ്ങള്‍ക്കതിനായകന്‍

മുദ്രാലംകൃത വിശ്വാകൃതിധര
ചിത്ധനരൂപന്‍ ഭഗവന്‍...
അസ്ഥിധരാഖരന്‍ അവിടുന്നല്ലോ
സദ്‌ഗുണ പൂര്‍ണ്ണസ്വരൂപന്‍
ഭവ ദുഃഖ വിമോചന വിധികാരകന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts