സാഗരം നീലസാഗരം
മധുമഴ
Saagaram Neelasaagaram (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍കണ്ണൂർ ചന്ദ്രശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:18.

സാഗരം ... നീലസാഗരം ...
സുന്ദരം ...എന്ത് ഭീകരം ...

സാഗരം നീലസാഗരം
സുന്ദരം എന്ത് ഭീകരം
എവിടെയാണ് നിന്‍ യാത്ര എവിടെയോ
ഒഴുകുമെന്റെ ജീവിതം പോലെ
അവയില്‍ ഉയരും അലിയും ഓരോ
തിരകളെന്റെ മാനസമാം
തംബുരു തന്‍ തന്ത്രികളില്‍
ശ്രുതി ചേര്‍ക്കുന്നു
തംബുരു തന്‍ തന്ത്രികളില്‍
ശ്രുതി ചേര്‍ക്കുന്നു
(സാഗരം )

മണല്‍ത്തരികളില്‍ തല തല്ലും തിരമാലകളേ
നിങ്ങളേതു മൌനദുഃഖം പേറിടുന്നു (മണല്‍ )
അകലെയെവിടെയോ എന്റെ പ്രേമചകോരം
അകലെയെവിടെയോ എന്റെ പ്രേമചകോരം
ചിറകടിച്ചു പറന്നു പോയതും
കദനകഥകള്‍ അവള്‍ മൊഴിഞ്ഞതും കേട്ടുവോ
(സാഗരം )

അവനിയിലീ ജീവിതമെനിക്കാര് തന്നുവോ
പാനപാത്രം എന്നില്‍നിന്നും ഏറ്റുവാങ്ങുമോ (അവനിയിലെ )
ഉദയമെവിടെയോ എന്റെ പുലരിയെവിടെയോ
ഉദയമെവിടെയോ എന്റെ പുലരിയെവിടെയോ
വഴിയറിയാതകന്നു പോയതും
ഭ്രമണപഥത്തില്‍ അവ നിലച്ചതും കണ്ടുവോ
(സാഗരം )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts