മണ്ടേല
ക്വയർ സോങ്ങ്സ്
Mandela (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:25.

മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല
വിശ്വവിമോചന രണമുന്നണിയിലെ
വിപ്ലവജ്വാല തീജ്വാല
മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല

ഇരുട്ടു മൂടിയ തെന്നാഫ്രിക്കയിലെരിഞ്ഞ പുലരി തീജ്ജ്വാല
വിപ്ലവ ജ്വാല തീജ്വാല
മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല

കാരാഗാരം കാത്തുകിടക്കും
കാവൽക്കാരെ കണ്ടില്ലേ
ഞങ്ങടെ മുന്നിൽ നടപ്പൂ നെൽ‌സൺ
ചങ്ങല വെട്ടിപ്പൊട്ടിയ്ക്കാൻ
മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല

ഞങ്ങടെ കണ്ണിലെ അന്ധത മാറ്റിയ
മിന്നൽ വെളിച്ചം മണ്ഡേല
ഞങ്ങടെ കാതിൻ ബധിരതയകറ്റിയ
വെള്ളിടിനാദം മണ്ഡേല
മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല

എവിടെയെവിടേ ജനമർദ്ദനമുണ്ടോ
അവിടം ഞങ്ങടെ രണഭൂമി
കൊലയാളികളുടെ പിണഭൂമി
എവിടൊക്കെ ചൂഷണമെവിടെക്കൊയുണ്ടോ
അവിടൊക്കെ ഞങ്ങടെ കൊടിയേറ്റം
ഭുവന വിമോചന മുന്നേറ്റം

എവിടൊക്കെ വർണ്ണവിവേചന ഭരണ
ക്കൊടുമിരുൾ നടത്തുന്നു
കൊല്ലും കൊലയും ചെയ്യുന്നു
അവിടൊക്കെ ഞങ്ങടെ നവമാനവികത
കരവാളൂരിപ്പൊരുതീടും
എല്ലാ നിറവും ഞങ്ങടെ വർണ്ണം
എല്ലാ മണ്ണും ഞങ്ങടെ മണ്ണ്
എല്ലാ ജാതി മതസ്ഥരും
സമരസഖാക്കൾ ഞങ്ങൾക്ക്
മണ്ഡേല മൻഡേല നെൽ‌സൺ മൻഡേല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts