മലയാളത്തിലെ മുതൽമാസം
ക്വയർ സോങ്ങ്സ്
Malayalathile Muthalmaasam (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:25.

മലയാളത്തിലെ മുതൽമാസം
മലർ ചൊരിയുന്നൊരു പൊൻ ചിങ്ങം
പൂവേ പൊലി പൂവേ പൊലി
പൂ പൊലി പൂ പൊലി പൊലി പൂവേ
ഓണം കാണാൻ മാബലി വരുമ്പോൾ
ഓണനിലാവിൻ ചാഞ്ചാട്ടം
ഊഞ്ഞാലാ പൊന്നൂഞ്ഞാലാ
ഊഞ്ഞാലാ ഊഞ്ഞാലാ ഊഞ്ഞാലാ
പൊന്നൂഞ്ഞാലാ

കന്നിക്കൊയ്ത്തിനു പെണ്ണാളെല്ലാം
വന്നു നിരന്നേ
പാട്ടുപാടി പാട്ടു പാടി
പൊൻ കതിർ കൊയ്യുന്നേ
ഒന്നാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
രണ്ടാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
മൂന്നാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
നാലാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി

തുള്ളിയ്ക്കൊരു കുടം മാരിയുമായ്
തകൃതിയിലെത്തി തുലാമാസം
അറിവിന്നക്ഷര മാലകളിവിടെ
നിറയുന്നു നവരാത്രികളിൽ

പാഹി പർവ്വത നന്ദിനി മാമയി
പാർവ്വണേന്ദു സമവദനേ ഇന്ദു
സമവദന സരസ്വതി
ഓം ഹരിശ്രീ ഗണപതയേ നമഃ
ഓം ഹരിശ്രീ ഗണപതയേ നമഃ

വൃദ്ധിയുമായെച്ചി വൃശ്ചികപ്പൂമാസം
വർണ്ണപ്പൂക്കളുമായ് നാടു ചിരിക്കുന്നേ
വരിനെൽക്കുടങ്ങളിൽ പൈമ്പാൽ നിറയുന്നേ
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
അരിയോരരിയോരരിയോരാ

തുടിച്ചു കുളിയും തുമ്പമനസ്സുമായ്
ധനുർമാസവും വന്നല്ലോ
കേരളക്കരയുണരുന്നേ
കൈക്കൊട്ടിക്കളിയുമായ്

വീര വിരാടകുമാര വിഭോ
ചാരുതരഗുണ സാദരഭോ
മാരലാവണ്യഹാരി മനോഹരി
താരുണ്യ ജയ ജയ ഭൂരി
കാരുണ്യ വന്നീടുക ഭൂരി കാരുണ്യ വന്നീടുക
കേരളക്കരയുണരുന്നേ
ക്രിസ്തുമസ്സുമൊരുങ്ങുന്നേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts