വരികയായ്
ക്വയർ സോങ്ങ്സ്
Varikayaay (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:26.

വരികയായ് വരികയായ്
ജനതയാകെ വരികയായ്
വരികയായ് വരികയായ്
ജനതയാകെ വരികയായ്

കരി പിടിക്കും കൈകൾ ചേർന്നു
കൊടി പിടിച്ചു വരികയായ്
കരിമണലിൽ വേർപ്പൊഴുക്കും
അരുമ മക്കൾ വരികയായ്

കതിർമണികൾ വാർത്ത കൈകൾ
വരികയായ് വരികയായ്
പുതിയ ലോകം പിറവി കൊള്ളും
പുലരിയാചരിക്കുവാൻ
(വരികയായ്....)

കാരിരുമ്പിൻ യന്ത്രമിട്ടു
കറകറക്കും കൈകളോ
ഭരണയന്ത്രവും തിരിയ്ക്കു
മാദിനം വരുന്നിതാ

നിസ്വവർഗ്ഗമൊത്തു ചേർന്നു
വിശ്വസീമയാകവേ
ദിഗ് ജയം കുറിച്ചിടുന്നൊ
രാ ദിനം വരുന്നിതാ
(വരികയായ്....)

കണ്ണുനീർ ചൊരിഞ്ഞിടുന്ന
കർഷകന്റെ കുടിലുകൾ
ആറ്റു നോറ്റിരുന്ന പുലരി
പൂത്തിരി കൊളുത്തവേ

പൊൻ കുടങ്ങൾ പൂത്തുലഞ്ഞ
പുന്നിലങ്ങൾ തോറുമേ
പുതിയ കൊയ്ത്തു പാട്ട് കേട്ടു
പുളകമാർന്ന കൊടിയുമായ്
(വരികയായ്....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts