പിച്ചിയും കുടമുല്ലയും
മഴനൃത്തം
Pichiyum Kudamullayum (Mazha Nrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപ്രദീപ്‌ സോമസുന്ദരം
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:26.
 
പിച്ചിയും കുടമുല്ലയും
മദമണംതൂവും മഞ്ചലില്‍
മഴമുത്തുകള്‍ കളിയാടവേ
കിളിവാതിലില്‍ കുളിരമ്പിളി
നറുതെന്നലിന്‍ ഉറുമാലിലൊരു
കുറിമാനമോ തേന്‍തുള്ളിയോ
മഴമാറിലുമ്മകള്‍ തന്നുവോ
എന്‍ കവിള്‍ ചുവന്നു തുടുത്തുവോ...

എന്റെ മോഹനപഞ്ചമങ്ങളില്‍
അമൃതുപെയ്ത വസന്തമേ നിന്‍
ചൈത്രരാഗ നികുഞ്ജമൊന്നില്‍
ഒരിയ്ക്കലെന്നെ ഉറക്കുമോ...
മദനപൗര്‍ണമി പുണരുമീ
ശിശിരാനുരാഗ വിപഞ്ചിയില്‍
തഴുകുന്നു രാവിന്‍ കാമിനി
നിറയുന്നു കരളിന്‍ മാലിനി..

പ്രേമനന്ദനവനികയില്‍
വിടരും സുമം ഋതുതാരകം
മലരമ്പനെയ്ത മിഴി പളുങ്കു കൊരുത്തു
മഴവില്‍ തീര്‍ത്തു...
തപ്പുകൊട്ടി പാട്ടുപാടി പോരെടീ
കനകാംബരീ...
കളിചൊല്ലെടീ തിരുവാതിരക്കിനി
നേരമില്ലെടി പൈങ്കിളി...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts