പ്രേമമെന്ന കുയിലേ
മഴനൃത്തം
Premamenna Kuyile (Mazha Nrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപ്രദീപ്‌ സോമസുന്ദരം
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:27.
 
പ്രേമമെന്ന കുയിലേ ഇനിയൊന്നു പാടുമോ നീ..
മറുപാട്ടു മൂളുവാനെന്നുള്ളില്‍ മഴ ഉണര്‍ന്നു മേളം..

ആകാശഗോപുരത്തില്‍ പുതുവര്‍ഷഘോഷമേളം..
കുടമുല്ല നൃത്തമാടും സ്വപ്നവര്‍ണമേഘജാലം..
പുതുവിത്തെറിഞ്ഞു മണ്ണില്‍ വിളകൊയ്ത ഞാറ്റുപാടം
മഴയില്‍ കുളിച്ചു കുളിരാര്‍ന്നു നിന്ന ദിനമിന്നുമോര്‍മ്മയില്ലേ...
ഓ.. പ്രേമമെന്ന കുയിലേ ഇനിയൊന്നു പാടുമോ നീ..
മറുപാട്ടു മൂളുവാനെന്നുള്ളില്‍ മഴ ഉണര്‍ന്നു മേളം..

മഴവില്ലിലൂയലാടി മയില്‍ പീലി നീര്‍ത്തിയാടി
മാന്‍പേടപോലെ നീയെന്‍ മണിമേട തേടിവന്നു..
മഴനൃത്തമാടി നമ്മള്‍ കൈകോര്‍ത്ത സ്വപ്നയാമം
വരവേല്പിനായ് കുട ചൂടിവന്നു സുഖരാത്രിയെന്ന തോഴന്‍..
ഹാ ഹാ ഹ..പ്രേമമെന്ന കുയിലേ ഇനിയൊന്നു പാടുമോ നീ..
മറുപാട്ടു മൂളുവാനെന്നുള്ളില്‍ മഴ ഉണര്‍ന്നു മേളം..


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts