ഒട്ടല്ല
താജ് മഹൽ
Ottalla (Taj Mahal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:29.

ഒട്ടല്ല ജീവിതഭാരം ചുമക്കുന്നു
ഒട്ടക കാഫില മുന്നോട്ട് നീങ്ങുന്നു
എവിടെ നിന്നെങ്ങോട്ടാണെന്ന് പറയാതെ
ഏതോ അറബി തെളിക്കുന്നു തെറ്റാതെ...
(ഒട്ടല്ല...)

കാരയ്ക്ക കായ്ക്കുന്ന തോട്ടത്തിന്‍ ഭാഗത്ത്‌
കാറ്റു ചിറകടിച്ചെത്തുന്ന നേരത്ത്.. (കാരയ്ക്ക.. )
കാറ്റോടാ മാവിലപ്പക്ഷി പറയുന്നു
കാലമറിയുമീ സഞ്ചാരം എങ്ങെന്നു...
(ഒട്ടല്ല... )

ആകാശത്താരകപ്പൂക്കള്‍ വിരിയുന്നു
ആകെ കൊഴിയുന്നു വീണ്ടും തെളിയുന്നു.. (ആകാശ... )
അപ്പോഴും കാഫില എങ്ങോട്ടോ പോകുന്നു
എപ്പോഴും ഭാരം ചുമലില്‍ കനക്കുന്നു...
(ഒട്ടല്ല... )

വെയ്ത് മരത്തിന്റെ ഖല്‍ബ് പുകയുന്നു
തിത്തിരി പക്ഷി പറഞ്ഞു കരയുന്നു.. (വെയ്ത്.. )
മരുവിലെ സര്‍ക്കീട്ട് എങ്ങു നിന്നെങ്ങെന്ന്
മരണത്തിന്നല്ലാതറിയുക ഇല്ലെന്ന്...
(ഒട്ടല്ല.. )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts