മുഗ്ദ്ധസൗന്ദര്യ വിലാസവതിയായു്
അരങ്ങ്‌
Mugdha Soundharya Vilaasavathiyaay (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:09:35.
 
മുഗ്ദ്ധ സൗന്ദര്യ വിലാസവതിയായു് മുംതാസു് നിറയുന്നു മുന്നില്‍ (2)
നിലാവിന്റെ പട്ടുറുമാല്‍ മെല്ലവേ തുന്നി ലജ്ജയാല്‍ മുഖം താഴ്ത്തി
അവള്‍ അംബളിപ്പിറ പോലെ നില്പൂ
ഷാജഹാന്‍ ഓര്‍മ്മയിലീ ചിത്രം ഓമനിച്ചു
(മുഗ്ദ്ധ സൗന്ദര്യ )

അത്തറിന്‍ മണവുമായു് പാടിയ പൂങ്കാറ്റു്
എത്തുന്നതീ വഴിയേ
കൊട്ടാരമുറ്റത്തെ ഇടവഴിയേ
(അത്തറിന്‍ )
അന്തപ്പുരത്തിലെ മൊഞ്ചുള്ള ബീവിയ്ക്കും സുല്‍ത്താനുമിങ്ങരികേ
തെന്നല്‍ പാടുന്നു ഗസല്‍ രാഗം
കാലം കടന്നീ കനവിന്റെ മുല്ലപ്പൂ കോര്‍ത്തെടുക്കുന്നു മുംതാസു്
എന്തോ കാതോര്‍ത്തിരിക്കുന്നു മുംതാസു്
(മുഗ്ദ്ധസൗന്ദര്യ )

ഖല്‍ബിലെ കുളിരുമായു് അകലെ ആ രാപ്പാടി
മൂളിയതീ പ്രണയം എന്നാളും മധുരിക്കും ഈ പ്രണയും
(ഖല്‍ബിലെ)
തട്ടത്തിലൊളിക്കും പുന്നാര ഹൂറി തന്‍ മൊട്ടിട്ട പ്രിയഭാവം
താനേ പാടും ശ്രുതിലോലം
ആരും കൊതിക്കുന്ന അസര്‍മുല്ലപ്പൂവിനെ
ചേര്‍ന്നു നില്‍ക്കുന്നു മാരന്‍
മെല്ലെ പൊതിയാന്‍ തുടങ്ങുന്നു മാരന്‍
(മുഗ്ദ്ധസൗന്ദര്യ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts