മഴമേഘ വർണ്ണന്റെ
അരങ്ങ്‌
Mazhamegha Varnnante (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മഞ്ജരി
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:08:43.
 
മഴമേഘവര്‍ണ്ണന്റെ മുളംതണ്ടു മൂളുന്നു വൃന്ദാവന സാരംഗ (2)
ഹൃദയം കടമ്പായി പൂക്കുന്ന രാത്രിയില്‍ ഞാനൊരു ഗോപികയായി
എവിടെ എവിടെ വനമാലി
(മഴമേഘവര്‍ണ്ണന്റെ )

പറയാത്ത ഏതോ രഹസ്യമാ പാട്ടിന്റെ പല്ലവിയാക്കിയോ കണ്ണന്‍ (2)
പരിരംഭണത്തിനു കാത്തു നില്‍ക്കാതെ (2)
തൂമഞ്ഞില്‍ മാഞ്ഞുവോ മാധവന്‍
പിണങ്ങിയതാവുമോ അവന്‍
പിണങ്ങിയതാവുമോ
(മഴമേഘവര്‍ണ്ണന്റെ )

കാണാത്ത ഏതോ കിനാവിന്റെ തൂവലാല്‍ കണ്ണന്‍ തലോടുന്ന നേരം (2)
ഒരു മേട വാര്‍മുകില്‍ പോലെ ഞാന്‍ അവിടുത്തെ (2)
തിരുമുന്നില്‍ പെയ്തിരുന്നെങ്കില്‍
പരിഭവം തീര്‍ന്നുവോ കണ്ണാ
പരിഭവം തീര്‍ന്നുവോ
(മഴമേഘവര്‍ണ്ണന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts