ഊര്‍മ്മിളേ നിന്നുടെ ജന്മദുഃഖങ്ങള്‍
അരങ്ങ്‌
Oormile Ninnude Janmadukhangal (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി വി പ്രീത
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 06:04:15.

ഊര്‍മ്മിളേ (2)

ഊര്‍മ്മിളേ നിന്നുടെ ജന്മദുഃഖങ്ങള്‍ ഊഴിയിലാരാരും അറിഞ്ഞതില്ല (2)
വനവാസകാലത്തു് ലക്ഷ്മണന്‍ പോലും നിന്‍ വിരഹവേദന നിനച്ചതില്ല
ഏകാകിനി നിന്റെ ചുടു നെടുവീര്‍പ്പുകള്‍ സരയൂ നദി പോലും കേട്ടതില്ല
(ഊര്‍മ്മിളേ )

ജനകന്റെ പുത്രിയാണെങ്കിലും നിന്നെ ജാനകി എന്നാരും വിളിച്ചതില്ല (2)
സീതയും നിന്നുടെ സഹനത്തിനാഴത്തില്‍ എത്തുവാന്‍ ഒരു വേള തുനിഞ്ഞതില്ല
വേദന കനല്‍ തിന്നും നിന്റെ ഏകാന്തത വാത്മീകി പോലും കുറിച്ചതില്ല
ഊര്‍മ്മിളേ
(ഊര്‍മ്മിളേ )

വിലപിക്കുവാനുള്ളതല്ല സ്ത്രീജന്മം എന്നു നീ അന്നേ പഠിച്ചിരുന്നോ (2)
നിഴല്‍ പോലെ കാന്തന്റെ കൂടെയില്ലെങ്കിലും
അഴല്‍ മൂടി വാടാതെ കാത്തിരുന്നു‌
ആരും പുകഴ്ത്താത്ത നിന്‍ ശക്തി വൈഭവം നേരറിഞ്ഞിന്നു ഞാന്‍ പാടുന്നു
(ഊര്‍മ്മിളേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts