പറയാൻ മറന്നുപോയി
അരങ്ങ്‌
Parayaan Marannuppoyi (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി വി പ്രീത
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
പറയാന്‍ മറന്നു പോയി വ്യാസമഹാമുനി
പാവമീ ശകുന്തളയെ
(പറയാന്‍ )
കവി കാളിദാസനും എഴുതാന്‍ മറന്നു പോയി
അവളുടെ കാന്ത സങ്കടങ്ങള്‍
വനജോത്സ്ന അറിയാത്ത വേദനകള്‍
(പറയാന്‍ )

അമ്മയുപേക്ഷിച്ച വെള്ളരിപ്രാവൊരു
ആശ്രമകന്യകയായി
(അമ്മയുപേക്ഷിച്ച )
ദുഷ്യന്തഭാമിനിയാകും മുമ്പേ
പ്രണയവേനലില്‍ വാടി
(ദുഷ്യന്ത )
എന്നും നൊന്തു തേങ്ങാനല്ലോ അവള്‍ക്കു വിധി
(പറയാന്‍ )

മാലിനി തീരത്തു പേരറിയാത്തൊരു
ഗന്ധര്‍വ്വ സുന്ദരനന്നൊരു നാള്‍
(മാലിനി )
ആദ്യാനുരാഗത്തിന്നമൃതു നിവേദിച്ചു
കാമന അവളില്‍ വളര്‍ത്തി
(ആദ്യാനുരാകത്തിന്‍ )
പിന്നെ യാത്ര ചോദിക്കാതെ അകന്നു പോയി
(പറയാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts