കുങ്കുമ പൂക്കൂടക്കാരീ
അഗ്നിഗോളം
Kumkuma Pookkoodakkaari (Agnigolam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍പി എൻ ഗംഗാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:11:18.

കുങ്കുമപ്പൂക്കൂടക്കാരീ.. തങ്കപ്പാദസരക്കാരീ..
അന്തിമാടത്തെ മുറ്റത്ത്‌ നില്ക്കുന്ന
സിന്ദൂരവില്പ്പനക്കാരീ..
(കുങ്കുമപ്പൂക്കൂടക്കാരീ...)

സ്വര്‍ണ്ണക്കുടവുമെടുത്തു കുണുങ്ങി
ആഗതകന്യകള്‍ നില്‍ക്കുമ്പോള്‍
അവരുടെ പീലിച്ചുരുള്‍മുടി നിറയെ
തിരുകും പനിനീര്‍പ്പൂ നീ...

കുങ്കുമപ്പൂക്കൂടക്കാരീ.. തങ്കപ്പാദസരക്കാരീ...

പകലിന്‍ തളികയില്‍ കളഭമൊരുക്കാന്‍
പതിവായ്‌ വരുന്ന പൂക്കാരീ..
കുടമുല്ലപ്പൂ മുത്തു കിലുക്കാന്‍
ഓടിവരുന്നവള്‍ നീയേ...

കുങ്കുമപ്പൂക്കൂടക്കാരീ.. തങ്കപ്പാദസരക്കാരീ..

അപ്സരനര്‍ത്തകീ...
അപ്സരനര്‍ത്തകിമാരുടെ നാട്ടിലെ
അഴകിന്‍ ദേവകുമാരീ
അകലത്തുള്ളൊരു ദേവന് വേണ്ടി
അണിയൂ പവിഴത്തളകൾ ...

കുങ്കുമപ്പൂക്കൂടക്കാരീ.. തങ്കപ്പാദസരക്കാരീ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts