പ്രേമത്തിന്‍ പുഷ്പകിരീടം
നൂര്‍ജഹാന്‍
Premathin Pushpakireedam (Noorjahan)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:31.
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ.... കൃഷ്ണാ....

പ്രേമത്തിന്‍ പുഷ്പകിരീടം പാഴ്‌മണ്ണിൽ‍ വീണ നേരം (2)
കനകത്തിന്‍ കിരീടമെന്തിനു കാർവർണ്ണാ... കൃഷ്ണാ...
(പ്രേമത്തിൻ... )
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ....

കാരുണ്യസാഗരത്തില്‍ കണികയ്ക്കു ഞാന്‍ മുന്‍പില്‍.. (2)
കൈക്കുമ്പിള്‍ നീട്ടുന്നു കണ്ണുനീരുമായ്... കൃഷ്ണാ...

പ്രേമത്തിന്‍ പുഷ്പകിരീടം പാഴ്‌മണ്ണിൽ‍ വീണ നേരം
കനകത്തിന്‍ കിരീടമെന്തിനു കാർവർണ്ണാ...
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ.....

വേണ്ട വേണ്ട സാമ്രാജ്യം.. വേണ്ട വേണ്ട ചെങ്കോല്‍.. (2)
വേണ്ടതെന്‍ നാഥന്റെ കാലടി മാത്രം.. കൃഷ്ണാ...

പ്രേമത്തിന്‍ പുഷ്പകിരീടം പാഴ്‌മണ്ണിൽ‍ വീണ നേരം
കനകത്തിന്‍ കിരീടമെന്തിനു കാർവർണ്ണാ... കൃഷ്ണാ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts