നാളെ നാളെ
പൊൻപീലി
Naale Naale (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
നാളെ നാളെ എന്നൊരു നാളെല്ലാം പോയി
നാമക്കടൽ നീന്തി വലഞ്ഞെൻ നാവിന്നും പാടി
നാരായണ നാരായണ നീ നമ്മെ മറന്നോ
നരകാന്തക കൃഷ്ണ മുരാരെ നമ്മെ മറന്നോ
നാരായണ നാരായണ നാരായണ ശൗരേ
നാരായണ നാരായണ നാരായണ ശൗരേ
(നാളെ നാളെ എന്നൊരു......)

അലയാനിനി ഇടമില്ലല്ലോ അവിലിൻ പൊതിയായില്ലല്ലോ
അവിടുത്തെ തിരുമുൻപിൽ ഞാൻ ഇനിയെങ്ങനെ അണയും കണ്ണാ (2)
അറിയാത്തവനല്ലല്ലോ നീ അഖിലേശ്വര ഗുരുപവനേശാ
ഭവസാഗരമിതിൽ നിന്നെന്നെ കര കേറ്റേണം
(നാളെ നാളെ എന്നൊരു......)

അഴലിൻ തീയണയുന്നീലാ ആധികൾ വിട്ടൊഴിയുന്നീലാ
അവിടുത്തെ കുശലങ്ങളിൽ ഞാൻ അവയെങ്ങനെ പറയും കണ്ണാ (2)
അറിയാത്തവനല്ലല്ലോ നീ അഖിലേശ്വര ഗുരുപവനേശാ
നരകാർണ്ണവമിതിൽ നിന്നെന്നെ കര കേറ്റേണം
(നാളെ നാളെ എന്നൊരു......)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts