ഗുരുവായൂർ തന്നിലൊരുണ്ണി
പൊൻപീലി
Guruvayoor Thannilorunni (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 
ഗുരുവായൂർ തന്നിലൊരുണ്ണിയുണ്ടങ്ങനെ
ചരണപത്മങ്ങളിൽ അരുണന്മാർ അങ്ങനെ
മധുരമാം മുരളികാ ഗീതങ്ങളങ്ങനെ
മതി മറന്നുലയുന്ന ഹൃദയങ്ങളങ്ങനെ
(ഗുരുവായൂർ ....)

മിഴികളിൽ വിരിയുന്ന കായാമ്പൂവങ്ങനെ
മഴമുകിലാടും മയില്‍പ്പീലിയങ്ങനെ
അരയിലെ കിങ്ങിണി ഏലസും അങ്ങനെ
തിരുനെറ്റി തന്നിൽ ഗോരോചനമങ്ങനെ
(ഗുരുവായൂർ ....)

കോലക്കുഴലിലെ രാഗങ്ങളങ്ങനെ
വാർമഴവില്ലാം വനമാലയങ്ങനെ
ചോരിവായ്ക്കുള്ളിൽ മൂലോകങ്ങളങ്ങനെ
ആരും മയങ്ങുന്ന പുഞ്ചിരിയങ്ങനെ
(ഗുരുവായൂർ ....)

അല തല്ലും ഭക്തി തൻ പാലാഴിയങ്ങനെ
അരികിൽ കുടമണി പൈക്കളുമങ്ങനെ
ഹരിചന്ദനം തൊട്ട ഗോപിമാരങ്ങനെ
അമ്മയ്ക്കു നൂറു പരാതികളങ്ങനെ
(ഗുരുവായൂർ ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts