ശ്രീ ഗുരുവായൂരപ്പാ കൃഷ്ണാ
എന്റെ ഗുരുവായൂരപ്പാ
Sree Guruvayoorappa Krishna (Ente Guruvayoorappa)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 ഓം നാരായണ നമഃ
ഓം നാരായണ നമഃ (2)

ശ്രീ ഗുരുവായൂരപ്പാ കൃഷ്ണാ കരുണാമയനേ തൊഴുന്നേൻ
അടിയങ്ങളിൽ നീ കനിയേണം വഴിപാടുകളിൽ തെളിയേണം
ഹരിചന്ദനവും മണിനൂപുരവും നറുപുഞ്ചിരിയും മധുരം മധുരം
(ശ്രീ ഗുരുവായൂരപ്പാ...)

കാരുണ്യാമൃത ഗംഗയിൽ മുങ്ങി
ഈരേഴുലകിലും ശ്രീ നിറയും (2)
കൃഷ്ണാ നീ വിരൽ തൊട്ടു തലോടുമ്പോൾ
ആധിവ്യാധികൾ പോയ് മറയും
ഗോകുലപാലാ കൃഷ്ണാ ഗോപീരമണാ കൃഷ്ണാ
ഗോപകുമാരാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ശ്രീ ഗുരുവായൂരപ്പാ വരമരുളീടൂ കൃഷ്ണാ
ശ്രീലകവാസാ കൃഷ്ണാ തുണയരുളീടൂ
(ശ്രീ ഗുരുവായൂരപ്പാ...)

ഓടക്കുഴലിൻ വിളി കേൾക്കാനായ് മണ്ണും വിണ്ണൂം കാതോർക്കും (2)
ഗീതാരഹസ്യങ്ങൾ മൊഴിയാനണയുന്ന വേദവിഹാർറ്റിയെ തേടുകയായ്
കൗസ്തുഭധാരേ കൃഷ്ണാ ദേവകിപുത്രാ കൃഷ്ണാ
ദ്വാരകനാഥാ കൃഷ്ണാ കൃഷ്ണാ
ശ്രീ ഗുരുവായൂരപ്പാ വരമരുളീടൂ കൃഷ്ണാ
ശ്രീലകവാസാ കൃഷ്ണാ തുണയരുളീടൂ
(ശ്രീ ഗുരുവായൂരപ്പാ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts