ഓം നമശിവായ
ശിവദം
Om Namashivaaya (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ് കൃഷ്ണൻ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 13:00:51.
 ഓം നമഃശിവായ! ഒരുവട്ടം ചൊല്ലിയാലും
ഒരുവനു മോക്ഷമതേകും
തിരുവിളയാടുന്ന ഭഗവാനേ, കാൽക്കൽ
വീഴുന്നു അടിയനിന്നു സാഷ്ടാംഗം

മതികല ചൂടുന്ന ജടമുടി കാണാൻ
കൊതിയോടെ പ്രപഞ്ചം മിഴി തുറക്കും
വാനവ, ദാനവ, മാനവ വൃന്ദങ്ങൾ
ആനനകാന്തിയിൽ മയങ്ങി നിൽക്കും
ഒരു കൂവളത്തില അറിയാതെ ഇട്ടാലും
വരമേകുമീശ്വരാ എൻ പ്രണാമം

പതിയുടെ തുടയിൽ മരുവിയ ഗൗരിയെ
പതിയേ നീ ഉടലിൻ ഭാഗമാക്കി
അർദ്ധനാരീശ്വരൻ എന്ന പേരങ്ങനെ
ശ്രീ മഹാദേവാ നീ സ്വന്തമാക്കി
പതി- പത്നി ബന്ധത്തിന്നൊരു നല്ല മാതൃക
കനിഞ്ഞേകുമീശ്വരാ എൻ പ്രണാമം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts