ബ്രഹ്മാവിൻ രോഷാഗ്നി
ശിവദം
Bramhaavin Roshaagni (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2014 06:21:55.
 
ബ്രഹ്മാവിന്‍ രോഷാഗ്നിജ്വാലയായപ്പോള്‍
അങ്കത്തിലങ്ങുത്ഭവിച്ചു
നിര്‍ത്താതെ കേണൊരാകുഞ്ഞിനെ
ബ്രഹ്മാവു് രുദ്രനെന്നല്ലോ വിളിച്ചു
ശ്രീരുദ്രനെന്നല്ലോ വിളിച്ചു
(ബ്രഹ്മാവിന്‍ )

ഒരു പാതി നരനായി മറുപാതി നാരിയായി
അവിടുന്നു രണ്ടായി പിരിഞ്ഞു
പതിനൊന്നു രുദ്രരും രുദ്രാണിമാരുമായി
തുല്യമായി വീണ്ടും പിരിഞ്ഞു
പഞ്ചേന്ദ്രിയങ്ങളില്‍ ജ്ഞാനേന്ദ്രിയങ്ങളില്‍
ഹൃദയങ്ങളില്‍ ചിരമായി
പഞ്ചഭൂതങ്ങളില്‍ സൂര്യനില്‍ ചന്ദ്രനില്‍
പ്രാണനില്‍ വാഴാന്‍ തുടങ്ങി
(ബ്രഹ്മാവിന്‍ )

പതിനൊന്നു രുദ്രന്മാര്‍ രുദ്രാണിദേവികള്‍
പതിനൊന്നിനേയും വരിച്ചു
അതില്‍ നിന്നുമുണ്ടായ സന്താനവല്ലരികള്‍
ഇഹപരലോകം നിറച്ചു
പുരുഷാന്തരങ്ങളാൽ ജന്മാന്തരങ്ങളാല്‍
ഭുവനങ്ങളക്ഷയമായി തീര്‍ന്നിതേ
ശാശ്വതം ദേവ നീ കാരണം
വിസ്മയം നിന്റെ മഹത്വം
(ബ്രഹ്മാവിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts