കൈലാസ ശൃംഗത്തിൽ
ശിവദം
Kailaasa Srungathil (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2014 12:00:50.
 
കൈലാസശൃംഗത്തിലാനന്ദതാണ്ഡവനൃത്തം
ഞാനെന്ന ഭാവത്തിനേകുന്നു മോചനം നൃത്തം
(കൈലാസ )
തുടിനിനാദം പ്രണവനാദം
ദേവനടരാജതവനടനമേ സുന്ദരം
മായികം വാഴ്ത്തുമീരേഴുലോകം സര്‍വ്വാദരം
(കൈലാസ )

വൃത്തം അഗ്നിവൃത്തം
വൃത്തമുള്ളില്‍ ദേവനൃത്തം
കാലം നിശ്ചലിക്കും നൃത്തനേരം വിസ്മയാര്‍ദ്രം
പരിപാവനം ശുഭദായകം
നടരാജനടനത്തിനഴകായിരം
സുരഭുവനപാതാളലോകങ്ങളേ
പാരാതെ കാക്കുന്നു സര്‍വ്വേശ്വരന്‍
നമഃശിവായ നമഃശിവായ നമഃശിവായ മംഗളം (2)

(കൈലാസ )

ഹസ്തം നാലു ഹസ്തം
ഹസ്തമൊന്നില്‍ അഗ്നിനാളം
ഒന്നില്‍ ഡമരുവാദ്യം
മറ്റു കൈകള്‍ രക്ഷയേകും
ഭയനാശകം ഗതിസൂചകം
നടരാജനടനത്തിന്‍ പൊരുളായിരം
ഭയചകിതസാത്വികജന്മങ്ങളേ
നെഞ്ചേറ്റി ലാളിപ്പൂ സര്‍വ്വേശ്വരന്‍
നമഃശിവായ നമഃശിവായ നമഃശിവായ മംഗളം (2)

(കൈലാസ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts