ആകാശ ഗംഗയില്‍
ശിവദം
Aakaasha Gangayil (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഹരിതപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2014 16:38:06.
 
ആകാശഗംഗയെ പാതാളലോകത്തു പണ്ടീഭഗീരഥന്‍ ഞാന്‍ കൊണ്ടുപോയി (2)
സഗരമൃതനന്ദനന്മാര്‍ക്കായി ഉദകത്തിനൊരു തീര്‍ത്ഥമായി കൊണ്ടുപോയി
ശംഭുവേ അതിനു നീ ഗംഗാധരന്‍

(ആകാശഗംഗയെ )

സകരനുടെ യാഗാശ്വം ഇന്ദ്രന്‍ ഹരിക്കയും
കപിലമുനി ധ്യാനിച്ചിരിക്കുന്ന പാതാളലോകേ
(സകരനുടെ )
കൊണ്ടങ്ങു ബന്ധിക്കയും
സഗരർ കണ്ടെത്തി ഘോഷിക്കയും
ചെയ്തോരു നേരത്തു മുനിവര്യകോപത്തിനിരയായ പാവങ്ങള്‍ തന്‍
മേനി ചാമ്പല്‍കൂമ്പാരമായി

(ആകാശഗംഗയെ )

പരമനദി ഗംഗയെന്‍ പ്രാര്‍ത്ഥന കേള്‍ക്കയും
പരശിവ തവശിരസ്സിലാര്‍ത്തു പതിക്കവേ ഗംഗാ
(പരമനദി )
വല്ലാതെ പ്രഹരിക്കയും
ദേവനപ്രിയം തോന്നിക്കയും
ചെയ്തോരു നേരത്തു ജട തന്നില്‍ ബന്ധിച്ചു ഗംഗയെ ശിക്ഷിച്ചു നീ
എന്റെ സാക്ഷാല്‍ ഗംഗാധരാ

(ആകാശഗംഗയെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts