കറുത്ത മുത്തേ
മിഴിയില്‍
Karutha Muthe (Mizhiyil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയാനന്ദൻ ചേതന
ഗാനരചനസുഭാഷ് പണിക്കർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.
 
കറുത്ത മുത്തേ കുറുമ്പീ എനിക്കു നിന്നോടിഷ്ടം (2)
പറയുവാൻ വന്നു പലവട്ടം എഴുതി കൊഴിഞ്ഞു പല രാത്രി
ഉഷസ്സേ നീ അരികെ ചെല്ലുമ്പോൾ പറയുമോ ഒരു നൂറിഷ്ടങ്ങൾ
(കറുത്ത മുത്തേ..)

മൗനരാഗങ്ങൾ നീഹാരമാടും പ്രണയവർണ്ണങ്ങളിൽ
കൊഞ്ചി വന്നില്ലേ നീയെന്നിൽ അഴകായ് ആദ്യഹർഷങ്ങളിൽ
സ്നേഹപ്പൂവുകളായുണരും ഹൃദയമാം വീഥിയിൽ
തേൻ കിനാവുകൾ പൂവണിയും സ്വപ്ന തീരങ്ങളിൽ
മുത്തം കൊണ്ടു വന്നു തെന്നൽ
ഇന്നു രാവും സ്നേഹാർദ്രമായ്
(കറുത്ത മുത്തേ..)

നീലരാവിൻ പൊൻ മുകിലും നിൻ പ്രണയതീരങ്ങളിൽ
തേൻനിലാ മഞ്ഞു തൂകുന്നുവൊ നിൻ നീല നയനങ്ങളിൽ
കാത്തു നിന്നോ വാസന്തരാവേ കണ്ടോ എൻ സ്നേഹമേ
പൊന്നണിഞ്ഞ വയല്‍പ്പൂക്കളേ ചൊല്ലുമോ പ്രേമമേ
പൂം പരാഗം ചൂടും നിന്നിൽ ഇന്നു രാവും മോഹാർദ്രമായ്
(കറുത്ത മുത്തേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts