മിഴി തുറക്കൂ [പു]
മിഴിയില്‍
Mizhi Thurakkoo [M] (Mizhiyil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയാനന്ദൻ ചേതന
ഗാനരചനസുഭാഷ് പണിക്കർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:36.
 
മിഴി തുറക്കൂ പൊൻ പൂവേ വസന്ത രാവായ് ഞാനരികേ
കൂടെ വരൂ പൂത്തുമ്പീ ഉറഞ്ഞ നറുതേൻ നിനക്കല്ലേ
എത്ര വസന്തങ്ങൾ പൊഴിഞ്ഞാലും, എത്ര തൃസന്ധ്യകൾ മറഞ്ഞാലും
നീയെന്നരികേ ഞാൻ നിന്നരികേ പരിരംഭണം ചെയ്യുമീ പാൽനിലാവിൽ
(മിഴി തുറക്കൂ...)

കുളിർ മഞ്ഞു പെയ്യും ഈ നീലരാവിൽ
മാടി വിളിച്ചാൽ നീ വരുമോ
രാവും പകലും മിഴി പൂട്ടി നിന്നാൽ
മലർശയ്യയൊരുക്കി കാത്തിരിക്കും
ഏഴാം യാമമായ് പുള്ളുകൾ ഉണരാറായ്
നീയെന്നിൽ അലിയുമോ നിത്യ വസന്തമേ
നീയെന്നിൽ അലിയുമോ നിത്യവസന്തമേ
(മിഴി തുറക്കൂ...)

പൊൻകാറ്റൂതും പാലപ്പൂവിൽ
പൂമഴ പെയ്യും നിമിഷങ്ങളിൽ
ഓളവും തീരവും കാതോർത്തു നിന്നാൽ
തംബുരു മീട്ടി പാട്ടു പാടാം
ഏഴാം യാമമായ് പൂങ്കാറ്റുണരാറായ്
നീയെന്നെ പുണരുമോ ചൈത്ര വസന്തമേ
നീയെന്നെ പുണരുമോ ചൈത്ര വസന്തമേ
(മിഴി തുറക്കൂ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts