സ്വർണ്ണക്കൊലുസ്സിട്ട
മിഴിയില്‍
Swarnakkolusitta (Mizhiyil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയാനന്ദൻ ചേതന
ഗാനരചനസുഭാഷ് പണിക്കർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:36.
 
സ്വർണ്ണക്കൊലുസിട്ട പെണ്ണേ
നിന്റെ ചെമ്പകപ്പൂമിഴി എനിക്കുള്ളതല്ലേ (2)
പൂത്താലി ചാർത്തി പൂ കൊണ്ടു മൂടാം
മനസ്സിന്റെ ജാലകം തുറന്നു വരൂ
(സ്വർണ്ണക്കൊലുസിട്ട....)

പൂത്തിരുവാതിര കുളി കഴിഞ്ഞു
പൂർണ്ണേന്ദുവല്ലയോ നീ സഖിയേ (2)
മാദകരാവിനു പുടവ ചാർത്തി
മാനത്തൊരമ്പിളി പൂനിലാവ്
പ്രണയിനി നീയെൻ പ്രതിബിംബമല്ലേ
സ്നേഹത്തിൻ സൗവർണ്ണ കിരണങ്ങളല്ലേ
(സ്വർണ്ണക്കൊലുസിട്ട....)

സ്വപ്നങ്ങൾ കൊണ്ടൊരു കൂടൊരുക്കി
വൈശാഖരാവിൽ കൂട്ടിരുന്നു (2)
മാരിവിൽ കൊരുത്തൊരു തംബുരുവിൽ
ഏഴു സ്വരങ്ങളും പെയ്തിറങ്ങി
പ്രണയിനി നീയെൻ ആത്മാവിലെഴുതിയ
സ്നേഹത്തിൻ പ്രിയരാഗ കാവ്യങ്ങളല്ലേ
(സ്വർണ്ണക്കൊലുസിട്ട....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts