ഉച്ചമര പൂന്തണലിൽ
അരപ്പിരിയിളകിയ ലോകം
Uchamara Poonthanalil (Arappiri Ilakiya Lokam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം എസ്‌ ബാബുരാജ്‌ ,മച്ചാട് വാസന്തി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:38.
 ഉച്ചമരപ്പൂന്തണലില്‍ കൊച്ചുകളിവീട് കെട്ടി
അച്ഛനമ്മയായി കളിച്ചതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....
ഉച്ചമരപ്പൂന്തണലില്‍ കൊച്ചുകളിവീട് കെട്ടി
അച്ഛനമ്മയായി കളിച്ചതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....

പൂഴിയാല്‍ ചോറ് വച്ച് പൂക്കുല കറി വച്ച്
പൂഴിയാല്‍ ചോറ് വച്ച് പൂക്കുല കറി വച്ച്
വാഴയിലയില്‍ വിളമ്പിയതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ..
കുറുമൊഴിമുല്ല തേടി കുന്നിന്മേല്‍ നമ്മളോടി
കുറുമൊഴിമുല്ല തേടി കുന്നിന്മേല്‍ നമ്മളോടി
കുപ്പായം കീറിപ്പോയതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....

ഉച്ചമരപ്പൂന്തണലില്‍ കൊച്ചുകളിവീട് കെട്ടി
അച്ഛനമ്മയായി കളിച്ചതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....

കാട്ടുകിളിപ്പെണ്ണന്ന്‌ വീട്ടില്‍ വിരുന്നു വന്നു
കാട്ടുകിളിപ്പെണ്ണന്ന്‌ വീട്ടില്‍ വിരുന്നു വന്നു
കൂട്ടില്‍ കുടുങ്ങിപ്പോയതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....
മാനത്തെ റാണിയുടെ കഥകള്‍ ഞാന്‍ പറഞ്ഞു
മാനത്തെ റാണിയുടെ കഥകള്‍ ഞാന്‍ പറഞ്ഞു
മാഞ്ചുവട്ടില്‍ നീ മയങ്ങിയതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....

ഉച്ചമരപ്പൂന്തണലില്‍ കൊച്ചുകളിവീട് കെട്ടി
അച്ഛനമ്മയായി കളിച്ചതോര്‍മ്മയുണ്ടോ
നിനക്കോര്‍മ്മയുണ്ടോ ....നിനക്കോര്‍മ്മയുണ്ടോ ....
നിനക്കോര്‍മ്മയുണ്ടോ ....നിനക്കോര്‍മ്മയുണ്ടോ ....
നിനക്കോര്‍മ്മയുണ്ടോ ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts