തിരുകുരുംബക്കാവിൽ
ശ്രീകുരുംബാമൃതം
Thirukurumbakkaavil (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനചന്ദ്രൻ പെരിങ്ങാട്ട്
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:39.
തിരുകുരുംബക്കാവില്‍
അമരുന്ന ദേവിയേ...
അമ്മേ നിന്‍ തൃപ്പാദം
കുമ്പിടുന്നേ..
അടിയങ്ങള്‍ക്കാശ്രയം
അനുദിനം നീയല്ലോ...
ആപത്തും ദുരിതവും
തീര്‍ത്തീടണേ...

മകരമാസത്തിലോരീ-
മ്പമായുള്ളോരു
കൊടുങ്ങല്ലൂരമ്മേടെ
നല്ല താലപ്പൊലി..
താലപ്പൊലി നാളില്‍
നോമ്പു നോറ്റ്‌
കാവില്‍ ഞാനെത്തീടാം
അമ്മദേവീ...

ഞങ്ങളെ നീറ്റണ
ദുരിതങ്ങള്‍ മാറ്റീടാന്‍
മഞ്ഞളും കുരുമുളകും
ചെമ്പട്ടില്‍ കെട്ടി ഞാന്‍
താളത്തില്‍ തന്നാരം
പാടിയും കോലടിച്ചും
മീന ഭരണി നാളില്‍
എത്തുന്നു ഞാന്‍..

കെട്ടും മട്ടും പനി വീര്‍പ്പും
വസൂരിയും
ഒക്കെയും തീര്‍ക്കണേ..
അമ്മദേവീ...
നിനക്ക്‌ സന്തതി -
യായുള്ള ഞങ്ങളെ
നാളേയും കാക്കണേ
അമ്മ ദേവീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts