കൊടുങ്ങല്ലൂർ കുടികൊള്ളും
ശ്രീകുരുംബാമൃതം
Kodungalloor Kudikollum (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനജയകുമാര്‍ ചെങ്ങമനാട്
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:39.

കൊടുങ്ങല്ലൂര്‍ കുടികൊള്ളും ഭഗവതീ
ത്രിപുരാന്തക പ്രിയ നന്ദിനീ
മുപ്പാരുമവിടത്തെ രൂപമല്ലോ
തിരുമുഖ ദര്‍ശനം പുണ്യമല്ലോ
തിരുമുഖ ദര്‍ശനം പുണ്യമല്ലോ..

രക്ത സിന്ദൂര തിലകവുമായ്‌ സന്ധ്യ-
കോമരം തുള്ളും നിന്‍ നടയില്‍
അക്ഷര പുഷ്പാഞ്ജലിയുമായ്‌ നില്‍പ്പൂ
അറിവില്ലാ പൈതങ്ങള്‍ ഞങ്ങള്‍ അമ്മേ-
അറിവിന്‍റെ കേദാരം നീയേ.
അമ്മേ അറിവിന്‍റെ കേദാരം നീയേ..

സൂര്യനും ചന്ദ്രനും നക്ഷത്രജാലവും
നെയ്ത്തിരിയാകും നിന്‍ തിരുമുന്നില്‍
ഗുരുതി പ്രസാദമായ്‌ മാറുവാനടിയനു
വരമരുളീടണം ദേവീ അമ്മേ..
കൊടുങ്ങല്ലൂര്‍ കുടികൊള്ളുമമ്മേ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts