ചെമ്പാവിന്‍
അത്തം പത്ത്
Chempaavin (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍നരായണൻ കൃഷ്ണ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.
ചെമ്പാവിന്‍ ചെറുമണിയരിയുടെ ചോറ്‍
വമ്പേറും തൂശന്‍ ഇലയുടെ നിറവ്‌..
പച്ചടി കിച്ചടി പൊരിയല്‍ തോരന്‍
ഓണപ്പപ്പടം കൊണ്ടാട്ടം -
നല്ല വറ്റല്‍ മുളകിന്‍ കൊണ്ടാട്ടം

മുത്തിയപ്പനു മുത്തിപ്പലകയില്‍ പന്തി
കുഞ്ഞുങ്ങള്‍ക്ക്‌ പായ വിരിച്ചും പന്തി.
ഒന്നോണപ്പൊന്നോണ സദ്യ വിളമ്പാന്‍
വടിയും കുത്തി ഓടി നടക്കണു മുത്തശ്ശി -
ഓണക്കോടിയുടുത്തൊരു മുത്തശ്ശി..

പുള്ളിപ്പശുവിന്‍ തൊഴുത്തിലുണ്ടൊരു കിന്നാരം
മണികള്‍ കിലുക്കും കുഞ്ഞിക്കുട്ടനു തിരുവോണം
പാല്‍പ്പായസത്തൊട്ടികള്‍ തട്ടിയും മുട്ടിയും
അമ്മപ്പശുവോടൊരു പുന്നാരം -
കുസൃതിക്കുട്ടന്റെ പുന്നാരം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts