മാവേലി തമ്പ്രാൻ
അത്തം പത്ത്
Maaveli Thampraan (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.
മാവേലിത്തമ്പ്രാന്‍ എഴുന്നെള്ളും വഴിയില്‍
മന്ദാരപ്പൂവിന്‍ മരതകപ്പൊലിവ്‌..
നിറങ്ങളേഴും മേല്‍ക്കാവടിയാടും
ഓരത്തിലെങ്ങും പൂരത്തിന്‍ നിറവ്‌...

പുളിയിലക്കരയിട്ട ചന്ദനപ്പട്ടിന്‍ -
കോടിയുടുത്തൊരുപൂഞ്ചോലപ്പെണ്ണ്‌
തോഴികളോടൊത്ത് കാവടി കാണാന്‍
മാമലമേട്ടില്‍ നിന്നോടി വരുന്നേ..

പൊന്നിന്‍ നാമ്പുകള്‍ മേലെയണിഞ്ഞ്‌
നാണത്താല്‍ ചേലില്‍ മുഖം താഴ്ത്തി നില്‍ക്കും
കല്യാണപ്പെണ്ണാം പാടങ്ങളെല്ലാം
ആവണി മേളത്തിലാനന്ദമാടി..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts