ഊഞ്ഞാൽ
അത്തം പത്ത്
Ooonjaal (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍ബിന്ദു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.

ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല്...
ഓണക്കൊമ്പിലാടുമൂഞ്ഞാല്...
തെക്കേ മാനം മുട്ടിവരുന്നേ...
വടക്കേ മാനം മുട്ടി വരുന്നേ...
ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല്...
ഓണക്കൊമ്പിലാടുമൂഞ്ഞാല്..

മേലോട്ടു പൊങ്ങുമ്പം ഉള്ള്‌ കിടുങ്ങണ്
താഴോട്ടു പോരുമ്പം കരളു കിലുങ്ങണ്
കരിവള കൂട്ടിക്കിലുങ്ങണല്ലൊ
കിങ്ങിണിപൊട്ടിച്ചിരിക്കണല്ലൊ..
ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല്
ഓണക്കൊമ്പിലാടുമൂഞ്ഞാല് ......

മവേലിയപ്പൂപ്പന്‍ വന്നു വിളിക്കുമ്പം
ആലോലം പാദങ്ങള്‍ മുറ്റത്തു കുത്താം
അന്നേരമൊന്നങ്ങു നിന്നീടണേ..
ഇത്തിരി കിന്നാരം ചൊല്ലീടണേ...
ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല് ..
ഓണക്കൊമ്പിലാടുമൂഞ്ഞാല് .



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts