ഓണരാവിൽ
അത്തം പത്ത്
Onaraavil (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍മനീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.
ഓണരാവിന്‍ കനക നിലാവില്‍
ഊയലാടി പാട്ടുപാടാന്‍
ഒരുങ്ങി വാ.. പറന്നു വാ..
കൂട്ടിലിരിക്കും പൂങ്കുയിലേ...

കുന്നിന്‍ മോളിലെ പാരിജാതം
ദേവകള്‍ മെല്ലെ തഴുകിയപ്പോള്‍
തൂ മഴയായ്‌ .. പൂ മഴയായ്‌...
വെള്ളികിലുങ്ങണ മോഹമഴ..

അങ്ങേപ്പാടത്ത്‌ പൊന്നു പൂത്തേ..
ഇങ്ങേച്ചോലയിലും പൊന്നു പൂത്തേ..
മിന്നണിയാം.. പൂക്കില ചൂടാം
ഓണത്തക്കിളി നീ ഒഴുകി വായോ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts