മലയാളക്കര
അത്തം പത്ത്
Malayalakkara (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.
മലയാളക്കരയാകെ മഴവില്ലിന്നലപോലെ
ഏഴേഴു വര്‍ണ്ണങ്ങള്‍ തൂകിയണിഞ്ഞേ...
പൊന്നാര്യന്‍ കൊയ്തല്ലൊ പൊന്നോണം വന്നല്ലൊ \\\'പൂവേ പൊലി.. പൂവേ\\\' പൊലി ആരവമായ്‌..

ആയിരം ഓര്‍മ്മകള്‍ ഒഴുകിയണയുന്നു ഓണത്തിരിനീട്ടും പൂവേ...
കുന്നിന്‍ ചെരുവിലും പാടവരമ്പത്തും കുമ്മാട്ടിക്കളിയാടിയതും..
തെളിയും പൊന്നൊളി രാവില്‍
നിറ ചന്ദനമൊഴുകുമ്പോള്‍
ആമ്പല്‍പ്പൂ തേടിയതും
അവനോടോരോ കഥകള്‍ ചൊല്ലിയതും...

പതിവായി ചിങ്ങത്തില്‍ പൂപ്പാലിക തീര്‍ക്കുമ്പോള്‍
ആ ചെറുപെണ്ണായി ഞാനും..
അരികത്തായവനുണ്ട്‌ അറിയാത്ത പാട്ടുണ്ട്‌
ഓണക്കിളി കൂടെയുണ്ട്‌
വളകള്‍ തരിവളകള്‍ ചിരി ചില്ലാട്ടമാടുമ്പോള്‍ അറിയാതെ തന്നൊരു മുത്തം..
കള്ളച്ചിരിയോടെ ഒറ്റ നടത്തം..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts