ഗ്രീഷ്മ മദ്ധ്യാഹ്നത്തിൽ
എനിയ്ക്കു നീയെന്നും
Greeshma Madhyahnathil (Enikku Nee Ennum)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംനജീബ്
ഗാനരചനശശി എൻ നായർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2013 10:30:33.

ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും
ഒരു വേനൽ മഴയാണെനിക്കു നീയെന്നും...(2)
പറയാതെ സന്ധ്യയിൽ അകലുമ്പോളന്നാ
കരിനീലമിഴിയിൽ ഞാൻ കണ്ടെന്റെ ലോകം...
ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും...

ഒരു വെയിൽപ്പാടം കടന്നെത്തുമെന്റെ
നീരറ്റ നിശ്വാസം നീ അറിഞ്ഞില്ലേ...(2)
ഇന്നും വിഷുപ്പക്ഷി പാടുന്ന പാട്ടിൽ
നിന്നെ തലോടി നിൽക്കുന്നെൻ സ്നേഹം...
നിൽക്കുന്നെൻ സ്നേഹം.....
ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും...

രാക്കാറ്റിൽ പൂക്കൈതക്കുട പൊട്ടും നേരം
പൂമണം തൂവാൻ നിലാവെത്തും നേരം..(2)
പാടാൻ മറന്നു നിൽക്കുന്നു ഞാനെൻ
പാട്ടുമായല്ലേ കടന്നുപോയ് നീയും...
കടന്നുപോയ് നീയും...
ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും...

പ്രണയിക്കുകയായിരുന്നന്നു നാമിന്നും
പറയാൻ മറന്നു വാക്കറിയാതെ തമ്മിൽ..(2)
അറിയുമെന്നാശിച്ചിരുന്നു നീ എന്നെ
കുവലയമറിയാത്ത പൗർണ്ണമിയുണ്ടോ...
പൗർണ്ണമിയുണ്ടോ...

ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും
ഒരു വേനൽ മഴയാണെനിക്കു നീയെന്നും...(2)
പറയാതെ സന്ധ്യയിൽ അകലുമ്പോളന്നാ
കരിനീലമിഴിയിൽ ഞാൻ കണ്ടെന്റെ ലോകം...
ഗ്രീഷ്മ മദ്ധ്യാഹ്നത്തിലോർക്കാതെ പെയ്യും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts