നിറങ്ങളായ് വാനിൽ
എനിയ്ക്കു നീയെന്നും
Nirangalaay vaanil (Enikku Nee Ennum)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംനജീബ്
ഗാനരചനപി‌എൽ ശ്രീധരൻ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2013 10:29:27.

നിറങ്ങളായ്‌ വാനിൽ
മഴവില്ലു നോക്കി നിൽക്കേ
മിഴിനീരുമായി മണ്ണിൽ
സാന്ത്വനം തേടി ഞാനേകയായ്...
മഴയായ് പെയ്യും ജന്മാന്തരങ്ങളിൽ നീ
തണലാകുമോ...നിന്നെ കാക്കും ജീവനിൽ
നിറങ്ങളായ്‌ വാനിൽ
മഴവില്ലു നോക്കി നിൽക്കേ....

ഈ കണിക്കൊന്നപ്പൂവുകൾ
ഒരു വേനൽ മഴയിൽ കുതിർന്നുപോയി...
നീളേ ചെമ്പട്ടു നീർത്തൊരീ
വാകപ്പൂ വഴിയിൽ കൊഴിഞ്ഞുപോയി
സന്ധ്യയായ് ഇനി ഓർമ്മയും
നനയും തൂവൽ ഒതുക്കി നില്പൂ...(2)
(നിറങ്ങളായ്‌....)

ഓരിലക്കുടിൽ തീർത്തൊരാ
മധുരാർദ്ര സ്വപ്നങ്ങൾ എങ്ങെങ്ങു പോയ്‌...
നീ പകർന്ന സ്വർഗ്ഗങ്ങളിൽ
തളരാതെ ചിറകാർന്ന ശലഭങ്ങളോ...
ഇടറുമീ ഗാനങ്ങളിൽ
അറിയുമോ അറിയാതിരുന്ന ബന്ധം...(2)
(നിറങ്ങളായ്‌....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts