അന്നത്തെ വാർത്തിങ്കൾ
സ്നെഹമായ്
Annathe Vaarthinkal (Snehamai)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ജെ സ്റ്റാൻലി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍പി ജയചന്ദ്രൻ ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2019 08:11:45.
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു
രാക്കുയില്‍ തേങ്ങിയതെന്തായിരുന്നു
ആദ്യാനുരാഗത്തിൻ വ്യഥയായിരുന്നു
രാക്കുയില്‍ തേങ്ങിയതെന്തായിരുന്നു
ആദ്യാനുരാഗത്തിൻ വ്യഥയായിരുന്നു
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു

വിടരുവാൻ വൈകുന്ന പൂക്കളോടീ രാവില്‍
കരിവണ്ട് മൂളുന്നതെന്തായിരിക്കാം.
വിടരുവാൻ വൈകുന്ന പൂക്കളോടീ രാവില്‍
കരിവണ്ട് മൂളുന്നതെന്തായിരിക്കാം.

കൊഴിയുവാനെങ്കിലും ഒരു ഞെട്ടില്‍ വിടർന്നൊരീ
ഇണപ്പൂക്കള്‍ നമ്മുടെ കഥയായിരിക്കാം
കൊഴിയുവാനെങ്കിലും ഒരു ഞെട്ടില്‍ വിടർന്നൊരീ
ഇണപ്പൂക്കള്‍ നമ്മുടെ കഥയായിരിക്കാം
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു

തളിരണിക്കൂട്ടിലിന്നുറങ്ങുവാൻ വൈകുന്ന
ഇണക്കിളി കുറുകിയതെന്തായിരിക്കാം
തളിരണിക്കൂട്ടിലിന്നുറങ്ങുവാൻ വൈകുന്ന
ഇണക്കിളി കുറുകിയതെന്തായിരിക്കാം
ഒരുമിച്ചു നാം പണ്ടു പാടിയഗാനം
തൻ ഇണയോടു മന്ത്രിച്ചതായിരിക്കാം
ഒരുമിച്ചു നാം പണ്ടു പാടിയഗാനം
തൻ ഇണയോടു മന്ത്രിച്ചതായിരിക്കാം

അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു

രാക്കുയില്‍ തേങ്ങിയതെന്തായിരുന്നു
ആദ്യാനുരാഗത്തിൻ വ്യഥയായിരുന്നു
രാക്കുയില്‍ തേങ്ങിയതെന്തായിരുന്നു
ആദ്യാനുരാഗത്തിൻ വ്യഥയായിരുന്നു
അന്നത്തെ വാർത്തിങ്കള്‍ എന്തായിരുന്നു
എന്നെ നീ ചൂടിച്ച പൂവായിരുന്നു

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts