ഓമനേ നീയൊരു
സ്നെഹമായ്
Omane Neeyoru (Snehamai)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ജെ സ്റ്റാൻലി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍പി ജയചന്ദ്രൻ ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2020 11:36:06.
ഓമനേ നീയൊരു പുഷ്പമാകാമെങ്കിൽ
ഞാനതിൽ ഒരു മധു ശലഭമാകാം
ആ വർണ ദലങ്ങളെ മൃദു ശയ്യയാക്കാം
ആ മധു ചഷകമെൻ ലഹരിയാക്കാം ...
(ഓമനേ ...)

ഈ വന ഗന്ധർവ്വ ഗായകന്മാറവർ
രാപകൽ നമ്മെ കുറിച്ച് പാടാൻ
അത് കേട്ടുണരുന്ന ഗഗനവുമെന്നെ പോൽ
ഒരു സ്വപ്ന കാമുകനായി മാറാം ...
അത് കേട്ടുണരുന്ന ഗഗനവുമെന്നെ പോൽ
ഒരു സ്വപ്ന കാമുകനായി മാറാം ...
(ഓമനേ ...)

ഇവിടെയെനിക്കു നീയെന്ന പോലെ
അവിടെയാ പ്രേയസി സന്ധ്യയാകാം
ഇവിടെ നാം മീട്ടുവാൻ പാടെ മറന്നൊരാ
ശ്രുതികളാം മിഥുനങ്ങൾ മീട്ടിയേക്കാം
ഇവിടെ നാം മീട്ടുവാൻ പാടെ മറന്നൊരാ
ശ്രുതികളാം മിഥുനങ്ങൾ മീട്ടിയേക്കാം ...
(ഓമനേ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts