ഞാൻ പിരിഞ്ഞാലുമെൻ
സ്നെഹമായ്
Njan Pirinjaalumen (Snehamai)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ജെ സ്റ്റാൻലി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍പി ജയചന്ദ്രൻ ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:42.

ഞാന്‍ പിരിഞ്ഞാലുമെന്‍ ഗസലുകള്‍ കൊണ്ടെന്റെ
ആത്മസഖിയെ സ്നേഹിച്ചിരിക്കും
ഞാനെന്നുമെന്നുമീ ഗസലുകളായെന്റെ
പ്രാണേശ്വരിയില്‍ ജീവിച്ചിരിക്കും
ഞാന്‍ പിരിഞ്ഞാലുമെന്‍ ഗസലുകള്‍ കൊണ്ടെന്റെ
ആത്മസഖിയെ സ്നേഹിച്ചിരിക്കും
ഞാനെന്നുമെന്നുമീ ഗസലുകളായെന്റെ
പ്രാണേശ്വരിയില്‍ ജീവിച്ചിരിക്കും

എവിടെ നീ പോയാലുമെന്റെ വിപഞ്ചിക
നിഴലുപോല്‍ നിന്നെ അനുഗമിക്കും
എവിടെ നീ പോയാലുമെന്റെ വിപഞ്ചിക
നിഴലുപോല്‍ നിന്നെ അനുഗമിക്കും
എവിടെയുമെന്‍ രാഗതന്ത്രികള്‍ നീയെന്ന
ലയസ്വരം തിരയുകയായിരിക്കും ...
എവിടെയുമെന്‍ രാഗതന്ത്രികള്‍ നീയെന്ന
ലയസ്വരം തിരയുകയായിരിക്കും ...
ആ ആ ആ ആ ആ ആ ആ
ഞാന്‍ പിരിഞ്ഞാലുമെന്‍ ഗസലുകള്‍ കൊണ്ടെന്റെ
ആത്മസഖിയെ സ്നേഹിച്ചിരിക്കും
ഞാനെന്നുമെന്നുമീ ഗസലുകളായെന്റെ
പ്രാണേശ്വരിയില്‍ ജീവിച്ചിരിക്കും

മൃതിയുടെ നിശൂന്യതയിലും നാം തമ്മില്‍
ഒരുമിച്ചുറങ്ങുകയായിരിക്കും
മൃതിയുടെ നിശൂന്യതയിലും നാം തമ്മില്‍
ഒരുമിച്ചുറങ്ങുകയായിരിക്കും
അവിടെയാ വിസ്മ്രുതിക്കുള്ളിലും നാമെന്നും
പിരിയാ മിഥുനങ്ങളായിരിക്കും
അവിടെയാ വിസ്മ്രുതിക്കുള്ളിലും നാമെന്നും
പിരിയാ മിഥുനങ്ങളായിരിക്കും
ആ ആ ആ ആ ആ ആ ആ
ഞാന്‍ പിരിഞ്ഞാലുമെന്‍ ഗസലുകള്‍ കൊണ്ടെന്റെ
ആത്മസഖിയെ സ്നേഹിച്ചിരിക്കും
ഞാനെന്നുമെന്നുമീ ഗസലുകളായെന്റെ
പ്രാണേശ്വരിയില്‍ ജീവിച്ചിരിക്കും
ഞാന്‍ പിരിഞ്ഞാലുമെന്‍ ഗസലുകള്‍ കൊണ്ടെന്റെ
ആത്മസഖിയെ സ്നേഹിച്ചിരിക്കും
ഞാനെന്നുമെന്നുമീ ഗസലുകളായെന്റെ
പ്രാണേശ്വരിയില്‍ ജീവിച്ചിരിക്കും
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts