കൊട്ടാരക്കരയിൽ വാഴും
ബ്രഹ്മതീര്‍ത്ഥം
Kottarakkarayil Vazhum (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:57.
 
കൊട്ടാരക്കരയിൽ വാഴും കൂട്ടപ്പക്കൊതിയങ്ങേറും
കുട്ടിക്കരിമുഖനേ മുന്നിൽ മുട്ടുന്നേ ഞാനൊരു കേരം (2)
ഏറ്റുന്നേ അനിശം എന്റെ ഹൃത്തിൽ നിൻ പ്രണവാകാരം
തോറ്റുന്നേ അടിയന്നേറ്റം പോറ്റി നീ ശ്രിത വിഘ്നകരം (2)

മുക്കണ്ണൻ താവക താതൻ പാർപ്പുണ്ടേ നിന്റെയിടത്തായ്
തൃക്കൈയ്യിൽ താമരയോടെ നില്‍പ്പുണ്ടേ അമ്മ വലത്തായ് (2)
സോദരരായീടുനൊരു ഷണ്മാദുരനും ശാസ്താവും
സാദരമുണ്ടല്ലോ ഗണനേ മേവുന്നു നിന്റെയടുത്തായ് (2)
(കൊട്ടാരക്കരയിൽ.....)

കൂപ്പുന്നേ അടിയൻ നിന്റെ കുംഭീമുഖവും മനതാരിൽ
ഇമ്പം പകരും ഇരുകൊമ്പും തുമ്പിക്കരവും കുടവയറും (2)
ശംഖം, ചക്രാദികളേന്തും തൃക്കൈതളിർ നാലും
എന്റെ പങ്കങ്ങളകറ്റും പാദ പങ്കേരുഹയുഗവും നാളും
(കൊട്ടാരക്കരയിൽ.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts